സന്തോഷ വാർത്ത അംബികയെ അറിയിച്ച് അപ്പു;ദേവേട്ടതിക്കുള്ളത് കണക്കിന് കൊടുത്ത് അഞ്ചു.!!തമ്പിയുടെ കളികൾ തകർക്കാൻ അഞ്ജലി.!! | Santhwanam Today Promo Malayalam

Whatsapp Stebin

Santhwanam Today Promo Malayalam : മലയാള മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയായ സാന്ത്വനം. പരമ്പരയുടെ കഥ നിർണായക വഴിത്തിരിവിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.അപ്പുവും അഞ്ജുവും തമ്മിൽ പോര് മുറുകുകയാണ്.ഇതേ സമയം തന്നെ അപ്പുവിനെ പ്രസവത്തിന് സ്വന്തം

വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാൻ തീരുമാനം എടുത്തിരിക്കുകയാണ് തമ്പിയും അംബികയുമെല്ലാം സാന്ത്വനം വീട്ടിലുള്ളവർക്കും ഈ കാര്യത്തിൽ എതിർപ്പില്ല എന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലുള്ളവർക്ക് തന്നെ പ്രസവത്തിനായി അമരാവതി വീട്ടിലേക്ക് വിടാൻ സമ്മതമാണെന്നുള്ള കാര്യം അപ്പു അംബികയെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഈ വാർത്ത കേൾക്കുന്ന അംബിക വളരെ അധികം സന്തോഷത്തിലാണ്. അപ്പു വരും എന്ന് പ്രതീക്ഷിക്കാതെ ഇരുന്ന അംബികയ്ക്ക് അപ്പു വരുമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്. സാന്ത്വനം വീട്ടിൽ എല്ലാവരും അപ്പുവിന്റെ പ്രസവ കാര്യങ്ങൾ സംസാരിക്കുമ്പോളാണ് അഞ്ജലിയും ശിവനും വീട്ടിലേക്ക് കയറി

വന്നത് വന്നപാടെ പുറമെ ആരെയും കാണാത്തത് എന്താണെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും അകത്തേക്ക് കയറിയത്. അകത്തെത്തിയതും ബാലനോട്‌ ലക്ഷ്മിയമ്മ അപ്പുവിനെ പരിചരിക്കാനും കുഞ്ഞിനെ കുളിപ്പിക്കാനും പറ്റിയ ഒരാളെ ഇന്ന് തന്നെ കണ്ടത്തണം എന്ന് പറഞ്ഞപ്പോൾ കുഞ്ഞിനെ കുളിപ്പിക്കാൻ ദേവി ഏട്ടത്തി ഇല്ലേ എന്ന് അപ്പു ചോദിച്ചിരുന്നു ഇതൊന്നും അഞ്ജലിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല ഇത് കേട്ട ആ നിമിഷം തന്നെ അഞ്ജു റൂമിലേക്ക്

പോകുന്നുണ്ട് പിന്നാലെ തന്നെ ശിവനും. താൻ വീട്ടിലേക്ക് സമയം തൊട്ട് തന്നെ അപ്പുവിന്റെ കാര്യം മാത്രമാണ് അവരെല്ലാം ചർച്ച ചെയ്യുന്നതെന്നും എന്നെക്കുറിച്ച് ഒരു കാര്യവും ചോദിച്ചില്ല തടി ലേലത്തിന്റെ ഒരു വിവരവും അറിയാൻ ആഗ്രഹം കാണിച്ചിട്ടില്ല എന്നെല്ലാം പറഞ്ഞു അഞ്ജലി ആകെ വിഷമത്തിലാണ് അതുകൊണ്ട് തന്നെ ആരോടും ഇനി ഒരുകാര്യവും പറയില്ല എന്ന് അഞ്ജലി തീരുമാനമെടുത്തിട്ടുണ്ട്. ഇനി പരമ്പരയിൽ നടക്കാനിരിക്കുന്നത് എന്താണ് എന്നുള്ള ആകാംഷയിൽ ആണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.

1/5 - (1 vote)