ശിവനെ തടയാൻ രാജേശ്വരിക്കാവില്ല; അപ്പച്ചിയെ അടിച്ചു പുറത്താക്കി അപ്പുവിനെ രക്ഷിക്കാൻ ശിവൻ.!! സാന്ത്വനത്തിലേക്ക് ഒരു കുഞ്ഞു വാവ.!! | Santhwanam Today Episode Malayalam

Whatsapp Stebin

Santhwanam Today Episode Malayalam : സാന്ത്വനത്തിന്റെ പുതിയ പ്രമോ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത് തന്നെയാണ്. പ്രേക്ഷകർക്ക് ഇടയ്ക്ക് ചില നെഗറ്റീവ് കമൻറുകൾ സാന്ത്വനത്തിനെതിരെ ഉണ്ടായെങ്കിലും ഇപ്പോൾ അത് പൂർവസ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തുടക്കത്തിൽ സാന്ത്വനം പരമ്പര മുന്നോട്ടു വച്ചിരുന്ന പ്രീതിയും പ്രേക്ഷകരുടെഇഷ്ടവും വീണ്ടും നേടിയെടുക്കാൻ കഴിയുന്നുണ്ടെന്നാണ് ഏറ്റവും പുതിയ പ്രമോയും അതിനു ലഭിക്കുന്ന സ്വീകാര്യതയും സൂചിപ്പിക്കുന്നത്. ഇപ്പോൾ പ്രസവ വേദനയിൽ വിഷമിക്കുന്ന

അപ്പുവിനെയാണ് പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്. മമ്മിയുമായി രാജേശ്വരിയെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് അപ്പുവിന് ലേബർ പെയിൻ ഉണ്ടാകുന്നത്എന്നാൽ തമ്പിയെ വിളിക്കാൻ അപ്പുവിന്റെ മമ്മി ഒരുങ്ങുന്ന സാഹചര്യത്തിൽ അതിൽ നിന്ന് അവരെ തടയുകയാണ് രാജേശ്വരി. ഉള്ളിൽ നിറയെ വൈരാഗ്യവുമായി കഴിയുന്ന രാജേശ്വരി തമ്പിയെ വിളിച്ച് അപ്പുവിന് ഇടയ്ക്ക് വേദന വരുന്നുണ്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യം ഇല്ലെന്നുമാണ് പറയുന്നത്. തമ്പി വരാത്തതിനെ തുടർന്ന്

ഹരിയെ വിളിക്കുവാൻ അപ്പുവിന്റെ മമ്മി ശ്രമിക്കുന്നുണ്ടെങ്കിലും ഫോണിൽ കിട്ടാതെ വരുന്നതോടെ ശിവനെ വിളിക്കുവാൻ അപ്പു മമ്മിയോട് പറയുകയാണ്. അപ്പോഴും അവരെ അതിൽ നിന്ന് തടയുവാൻ രാജേശ്വരി ശ്രമിക്കുന്നത് പുതിയ പ്രമോയിൽ കാണാം. വീട്ടിലേക്ക് അപ്പുവിന്റെ വേദന അറിഞ്ഞുവരുന്ന ശിവനോട് അവർ ഒരുങ്ങുകയാണെന്നും പറഞ്ഞ് തടയുവാൻ രാജേശ്വരി ഒരുങ്ങുമ്പോൾ രാജേശ്വരിയുടെ വാക്കുകൾ

കേൾക്കാതെ അവരെ തട്ടിമാറ്റി അപ്പുവിനെ ആശുപത്രിയിലേക്ക് എത്തിക്കുവാൻ ശിവൻ ശ്രമിക്കുന്നതാണ് ഏറ്റവും പുതിയ പ്രമോയിൽ കാണുന്നത്മറ്റുള്ളവരോട് ചിരിച്ച് അടുത്ത് ഇടപഴകി രാജേശ്വരി നിൽക്കുമ്പോൾ തന്നെ അപ്പുവിന്റെ കുഞ്ഞ് പുറത്തേക്ക് വരുന്നത് തടയുവാനാണ് രാജേശ്വരി നോക്കുന്നത് എന്ന് വ്യക്തം. ഈ സന്ദർഭത്തിലെ രാജേശ്വരിയുടെ പെരുമാറ്റത്തോടെ തമ്പിക്കും രാജേശ്വരിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

4.8/5 - (26 votes)