തമ്പിക്ക് മുന്നിൽ പൊട്ടിത്തെറിച്ചു ഹരി ; അപ്പുവിന്റെ പേരിൽ പുതിയൊരു ഷോപ്പ് .!! ഇനി സാന്ത്വനത്തിൽ എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം|Santhwanam Today Episode Malayalam

Whatsapp Stebin

Santhwanam Today Episode Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാന്ത്വനത്തിൽ പ്രശ്നങ്ങളോട് പ്രശ്നങ്ങളാണ്. ഇപ്പോഴിതാ അതിനു തുടർച്ചയായി ഒരു പുതിയ പ്രശ്നം കൂടി ഉടലെടുത്തിരിക്കുകയാണ്. കൃഷ്ണ സ്റ്റോറിന് പണിയായി ഒരു പുതിയ സൂപ്പർമാർക്കറ്റ്. ഈ സൂപ്പർമാർക്കറ്റ് പണികഴിപ്പിച്ചിരിക്കുന്നത് മറ്റാരുമല്ല, അമരാവതിയിലെ തമ്പിയാണ്. എന്നാൽ ഇതിന് പിന്നാലെ

മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. തമ്പി തുടങ്ങുന്ന സൂപ്പർമാർക്കറ്റിന് അദ്ദേഹം നൽകിയിരിക്കുന്ന പേര് അപർണ സ്റ്റോഴ്സ് എന്നാണ്. അതോടുകൂടി അപ്പു തമ്പിയുടെ ഭാഗത്തേക്ക് ചേരുകയാണ്. സ്വന്തം പേരിൽ ഒരു സൂപ്പർ മാർക്കറ്റ്..ആരാണ് സന്തോഷിക്കാത്തത്? ഇപ്പോഴിതാ അങ്ങനെ ചില രംഗങ്ങളാണ് സാന്ത്വനത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സൂപ്പർമാർക്കറ്റ് ഉദ്ഘാടനത്തിന് സാന്ത്വനം കുടുംബത്തെ മൊത്തം ക്ഷണിച്ചിരിക്കുകയാണ് തമ്പി. അപ്പു വലിയ ആവേശത്തിലുമാണ്.

എന്നാൽ ഹരി തൻറെ പക്വതയാർന്ന സമീപനം ഇവിടെയും കാഴ്ചവെച്ചുകഴിഞ്ഞു. നിങ്ങളുടെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് കൃത്യമായി അറിയാമെന്നും അപ്പുവിനെ പോലെ എന്നെ ഒരു പൊട്ടനായി നിങ്ങൾ കാണരുതെന്നും ഹരി തമ്പിയെ അറിയിച്ചുകഴിഞ്ഞു. ലക്ഷ്മിയമ്മ ബാലനോട് ചോദിക്കുന്നത് ഈ കട നമ്മുടെ നിത്യവരുമാനമാർഗ്ഗത്തിന് ഒരു തടസ്സമായി മാറുമോ എന്നാണ്. ഒന്നും കാണാതെ തമ്പി ഒന്നും ചെയ്യില്ല… ഇവിടെയും അത് തന്നെയാണ് സംഭവിക്കുക. തമ്പിക്ക്

ഗൂഢമായ ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യങ്ങൾ വിജയിക്കുകയും സാന്ത്വനം കുടുംബം വീണ്ടും പ്രതിസന്ധിയിലേക്ക് പെട്ടുപോവുകയും ചെയ്യുമോ എന്നതാണ് ഇനി അറിയേണ്ടത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് ഇപ്പോഴും ഈ പരമ്പര. ചിപ്പി തന്നെയാണ് സാന്ത്വനത്തിലെ ദേവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ഒരു വൻ താരനിര തന്നെ ചിപ്പിക്കൊപ്പം ഈ സീരിയലിൽ അണിനിരക്കുന്നു.

5/5 - (1 vote)