തമ്പി ക്ക് എതിരെ കളിക്കാൻ ചങ്കൂറ്റം ഉള്ളവനും നട്ടെല്ല് ഉള്ളവനും ഉണ്ട് അതാണ് “ഹരി “.അപ്പുൻ്റെ അഹങ്കാരം ഇനി കുറയും.| Santhwanam Today Episode Malayalam
Santhwanam Today Episode Malayalam : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാന്ത്വനത്തിൽ നിറഞ്ഞുനിൽക്കുന്നത് തമ്പിയുടെ പുതിയ സൂപ്പർമാർക്കറ്റ് തന്നെയാണ്. അപ്പുവിന്റെ പേരിൽ ആരംഭിച്ച സൂപ്പർമാർക്കറ്റിൽ ഇപ്പോൾ നല്ല തിരക്ക് തന്നെയുണ്ട്. ആദ്യഘട്ടത്തിൽ കൊടുത്തിരിക്കുന്ന വിലക്കുറവും സൗജന്യസേവനങ്ങളുമെല്ലാം തന്നെ കടയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നുണ്ട് എന്നതാണ് വാസ്തവം. എന്നാൽ ഈ സൗജന്യവും വിലക്കുറവും നിർത്തുന്നതോടെ ആളുകൾ വീണ്ടും കൃഷ്ണ സ്റ്റോറിലേക്ക് തന്നെ മടങ്ങില്ലേ എന്ന ചോദ്യത്തിന് തമ്പിക്ക്
വ്യക്തമായ ഉത്തരമുണ്ട്. അങ്ങനെ പെട്ടെന്നൊന്നും ഈ ഓഫറുകൾ നമ്മൾ നിർത്തിക്കളയുന്നില്ലല്ലോ എന്നാണ് തമ്പി പറയുന്നത്. തമ്പിയെ ഇപ്പോൾ അലട്ടുന്നത് രാജേശ്വരിയുടെ ഭാഗത്തു നിന്നുമുള്ള നീക്കങ്ങളാണ്. സ്വത്ത് ഭാഗിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി രാജേശ്വരി മുന്നോട്ടിറങ്ങിക്കഴിഞ്ഞു. എന്നാൽ രാജേശ്വരിയുടെ ഈ അപ്രതീക്ഷിതവരവിനും നീക്കത്തിനും പിന്നിൽ മറ്റാരുടെയോ കറുത്ത കൈകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ തമ്പി സംശയിക്കുന്നത്. തനിക്കെതിരെ പിന്നിൽ നിന്നും ഒരാൾ കളിക്കുന്നുണ്ട്, അതാരാണ് എന്നത് തമ്പിക്ക് കൃത്യമായി അറിയില്ല. എങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് തമ്പി.
ഹരിയേട്ടനാണ് രാജേശ്വരിയെ ഇപ്പോൾ ഇവിടെ എത്തിച്ചിരിക്കുന്നത് എന്ന് തമ്പി അറിയുമോ എന്നതാണ് ഇപ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്ന്. ഈ ചോദ്യത്തിനുത്തരം വരും എപ്പിസോഡുകളിൽ ഉണ്ടായേക്കും. ഹരിയാണ് രാജേശ്വരിയെ വിളിച്ചുവരുത്തിയത് എന്ന് തമ്പി അറിയുകയാണെങ്കിൽ ഹരിയുടെ കാര്യം പോക്കാണല്ലോ എന്നാണ് പ്രേക്ഷകർ തന്നെ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ ജന്മമല്ല അടുത്ത ജന്മമെടുത്താൽ പോലും ഹരിയുടെ ഈ തന്ത്രം തിരിച്ചറിയാൻ തമ്പിക്ക് സാധിക്കില്ല എന്നാണ് ഒരു കൂട്ടം
പ്രേക്ഷകർ പറയുന്നത്. ഹരിയേട്ടൻ അത്രത്തോളം ബുദ്ധിമാൻ ആണെന്നാണ് അവരുടെ ഭാഗം. എന്താണെങ്കിലും വളരെ രസകരമായ ചില രംഗങ്ങളിലൂടെയാണ് ഇപ്പോൾ സാന്ത്വനം മുന്നോട്ടുപോകുന്നത്. സൂപ്പർമാർക്കറ്റിൽ നിന്നും തിരികെ വരുന്ന അപർണ ആരോടും സംസാരിക്കാതെ തന്നെ റൂമിലേക്ക് കടന്നു പോവുകയാണ്. ഇത് കണ്ട് ദേവി അതീവസങ്കടത്തിലാണ്. പുതിയ പൊട്ടിത്തെറികൾക്ക് കൂടി സാന്ത്വനം ഇനി സാക്ഷിയാവുകയാണ്.