അഞ്ജലിയുടെ പുതിയ തീരുമാനം കേട്ട് ഞെട്ടി സാന്ത്വനം ; മെഗാ എപ്പിസോഡുമായി സാന്ത്വനം പ്രേക്ഷകർക്ക് മുന്നിൽ.| Santhwanam Mega Episode Malayalam
Santhwanam Mega Episode Malayalam : കുടുംബ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യൻസ് സ്റ്റോറിന്റെ മലയാളം റീമേക്ക് ആണ് ഈ പരമ്പര. മലയാളികൾ ഒന്നടങ്കം ഈ പരമ്പര ഹൃദയത്തിലേറ്റി കഴിഞ്ഞു.ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ ഒത്തൊരുമയാണ് ഈ പരമ്പര പ്രധാനമായും പ്രേക്ഷകർക്കും മുമ്പിൽ എത്തിക്കുന്നത്. സാന്ത്വനം കുടുംബത്തിലെ സഹോദരന്മാരായ ബാലൻ,ശിവൻ,ഹരി,
കണ്ണൻ എന്നിവരെയാണ് ഈ പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ കുടുംബ ജീവിതത്തിന്റെ കഥയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയുടെ ഭാര്യയായ അപർണയെയും അപർണയുടെ അച്ഛനായ തമ്പിയെയും ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിച്ചുകൊണ്ടിരുന്നത്. അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷാ രാജ് ആണ്. അതേസമയം തമ്പിയായി വേഷമിടുന്നത് രോഹിത് വേദും .
എന്നാൽ കഴിഞ്ഞ ദിവസമാണ് അഞ്ജലിയുടെ മുന്നിൽവെച്ച് അഞ്ജലിയുടെ അച്ഛനെ ചില ആളുകൾ ഉപദ്രവിക്കുക ഉണ്ടായത്. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോൾ ഇതാ അഞ്ജലി വളരെ സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതാണ് പരമ്പരയിൽ കാണാൻ സാധിക്കുന്നത്. അഞ്ജലിയുടെ അച്ഛനെ സഹായിക്കാനുള്ള അഞ്ജലിയുടെ പുതിയ തീരുമാനത്തിന്റെ ഭാഗമായി ആണിത്.ഞാൻ ഇന്നുമുതൽ എന്റെ സ്ഥാപനത്തിൽ ജോലിക്ക് പോകാൻ തുടങ്ങുകയാണ് എന്ന് പറഞ്ഞു സാന്ത്വനം കുടുംബത്തിലെ ദേവിയുടെ അനുഗ്രഹം വാങ്ങുകയാണ് അഞ്ജലി. അതേസമയം
സാന്ത്വനം കുടുംബത്തിലെ അമ്മയായ
ലക്ഷ്മി പുതിയ നിലപാട് എടുക്കുകയാണ്. കുടുംബത്തിലെ എല്ലാവരെയും വിളിച്ചു നിർത്തി ലക്ഷ്മി പറയുന്നു ഈ കുഞ്ഞ് ഇവിടെയാണ് പിറക്കേണ്ടത് എന്നും ഇനി തമ്പിയുടെ കുടുംബമായി ഒരു ബന്ധവും നമുക്ക് വേണ്ട എന്നും പറയുന്നു. ഇതുകേട്ട് അപർണ്ണ അവിടെ നിന്നും പോകുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതേസമയം അഞ്ജലി എടുത്ത പുതിയ നിലപാടു കണ്ട് ശിവൻ വരെ അത്ഭുതപ്പെട്ടിരിക്കുന്ന ഒരു കാഴ്ചയും വരും ദിവസങ്ങളിൽ കാണാൻ സാധിക്കും. ഏതായാലും കുടുംബപ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് ഓരോ ദിവസവും സാന്ത്വനം പരമ്പര.