അപ്പുവിനെ പൊക്കിപിടിച്ച ദേവേട്ടത്തികുള്ളത് കിട്ടി;പൊട്ടിക്കരഞ്ഞ് ദേവി.!!ഹരിയെ പിരികേറ്റി തമ്പി. | Santhwanam Latest Episode Malayalam

Whatsapp Stebin

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. ബാലനും ദേവിയും ജീവിക്കുന്നത് തന്നെ അവരുടെ സ്വന്തം അനിയന്മാർക്ക് വേണ്ടിയാണ്. ഹരിയും ശിവനും അവരുടെ ഭാര്യമാരുമൊത്തുള്ള ജീവിതത്തിൽ സന്തുഷ്ടരാണ്. എന്നാൽ ഇവർ എല്ലാവരും ഒരുമിച്ച് ചേരുമ്പോഴാണ് സാന്ത്വനത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത്.

അപ്പും ഹരിയും ഒത്തുള്ള ജീവിതത്തിൽ തമ്പി സംതൃപ്തനെങ്കിലും അവരെ അമരാവതിയിലേക്ക് കൊണ്ടുവരണമെന്നാണ് അയാളുടെ പൂർണമായ ആഗ്രഹം. അത് നടക്കാത്തിടത്ത് തമ്പി പലപ്പോഴും കുതന്ത്രങ്ങൾ മെനഞ്ഞ് സാന്ത്വനത്തെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോഴും അത് തുടർന്നുകൊണ്ടേയിരിക്കുന്നു. സാന്ത്വനത്തിൽ സമാധാനമില്ലായ്മ ഉണ്ടാക്കുന്നത് അമരാവതിയിലെ തമ്പി തന്നെയാണ്. ഇപ്പോഴിതാ പലവിധ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് തമ്പി സാന്ത്വനത്തെ വീണ്ടും പീഡിപ്പിക്കുകയാണ്.

അംബിക ദേവിയെ വിളിച്ച് വളരെ മോശമായി സംസാരിക്കുന്നു. അതിനെതുടർന്ന് ദേവി നിറകണ്ണുകളോടെ അപ്പുവിനടുത്ത് എത്തുന്നു. ദേവി തനിക്ക് മുമ്പിൽ പൊട്ടിക്കരയുന്നത് എന്തെന്ന് അപർണയ്ക്ക് മനസ്സിലാകുന്നില്ല. അതേസമയം തമ്പി ഹരിയെ വിളിച്ച് സാന്ത്വനം വീട്ടിൽ നടക്കുന്നത് നിന്റെ അറിവോടുകൂടി തന്നെയാണോ എന്ന് ചോദിക്കുന്നു. കാര്യങ്ങൾ ഒന്നും മനസ്സിലാക്കാതെ ഹരി അമ്പരപ്പിലാണ്. അപ്പു തലകറങ്ങി വീഴുന്നതും ആശുപത്രിയിൽ ആവുന്നതും ഒന്നുമറിയാത്ത ഹരിക്ക്

തമ്പിയുടെ ഈ ഫോൺ കോൾ ഒരു വലിയ ഞെട്ടൽ തന്നെയാണ് സൃഷ്ടിക്കുന്നത്. എന്ത് തന്നെയെങ്കിലും പ്രതീക്ഷകൾക്ക് അപ്പുറത്താണ് സാന്ത്വനത്തിന്റെ ഇപ്പോഴത്തെ കഥാഗതി. അപ്പുവിനെ ഇത്രയധികം പിന്തുണച്ചിട്ടും അതിൻറെ പേരിൽ തനിക്ക് കിട്ടുന്നത് ഇത്രയും വലിയ ആഘാതം തന്നെയെന്ന് ദേവിക്കും തിരിച്ചറിയേണ്ടി വരികയാണ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയാണ് ഈ ജനപ്രിയപരമ്പര മുന്നോട്ടുപോകുന്നത്.

Rate this post