രോഹിണി നാളിൽ ജനിച്ച കുഞ്ഞുമാലാഖ സാന്ത്വനത്തിലേക്ക്; പക്ഷെ ഡോക്ടറിന്റെ വാക്കുകൾ കേട്ട് ഞെട്ടി അമരാവതി; കുഞ്ഞിനെന്തു സംഭവിച്ചു.! | Santhwanam Latest Episode Malayalam

Whatsapp Stebin

Santhwanam Latest Episode Malayalam : മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്അനിർവചനീയമായസംഭവബഹുലമായകഥാമുഹൂർത്തങ്ങളിലൂടെയാണ്.പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അപ്പുവിന് പെൺകുഞ്ഞ് പിറക്കുന്നു.ഹരിയ്ക്കും ദേവിയ്ക്കും കരയുന്നു. ബാലനും തമ്പിയും കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിയ്ക്കുകയാണ്. രാജേശ്വരിയുടെ മുഖത്ത് വിമ്മിഷ്ടം ഉണ്ട്. ദേവി അപ്പോള്‍ തന്നെ വാര്‍ത്ത അഞ്ജുവിനെഅറിയിക്കുന്നു.

അഞ്ജുവും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. ശിവനും കണ്ണനും ലക്ഷ്മി അമ്മയുടെ കൂടെയാണ്. ഓടിപ്പോയി അവരോടും കാര്യം പറയും. നാള് നോക്കിയപ്പോള്‍ രോഹിണി ആണ് . സിസേറിയനായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ ലക്ഷ്മിയ്ക്ക് സങ്കടം ഉണ്ടായിരുന്നു. പക്ഷെ കുഴപ്പമില്ല, അപ്പുവും കുഞ്ഞും സുഖമായിരിയ്ക്കുന്നു എന്ന് അറിഞ്ഞപോൽ സമാധാനം ആയി. അപ്പുവിനെയും കുഞ്ഞിനെയും ഒരു നോക്ക് കാണാനായി കാത്തിരിയ്ക്കുകയാണ് എല്ലാവരും. പെട്ടന്ന് ഡോക്ടര്‍ വന്നപ്പോള്‍ ചോദിച്ചു. എന്നാല്‍ ഡോക്ടറുടെ മുഖത്ത് അത്ര തെളിച്ചം ഉണ്ടായിരുന്നില്ല. കുഞ്ഞ് ഇന്‍ക്വിബിലേറ്ററില്‍ ആണ്. പ്രി മെച്വേഡ് ബേബി ആയത് കൊണ്ട് ആർക്കും ഇപ്പോൾ കാണാന്‍ കഴിയില്ല എന്ന് പറഞ്ഞതും

രാജേശ്വരിയും തമ്പിയും ദേഷ്യപ്പെട്ടു. കുഞ്ഞിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പറയുന്നത് എന്നത് മനസ്സിലാക്കുക. ഇപ്പോള്‍ ഹരിക്ക് മാത്രം കുഞ്ഞിനെയും അപ്പുവിനെയും കാണാം എന്ന് പറഞ്ഞു.അപ്പു മരുന്നിന്റെ സെഡേഷനില്‍ ആണ് , കണ്ണ് തുറന്നപ്പോള്‍ ഹരിയെ കണ്ടു. തന്റെ അടുത്ത് കുഞ്ഞില്ല എന്ന് കണ്ടപ്പോള്‍ വെപ്രാളപ്പെടാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും ഡോക്ടര്‍ വന്ന് സമാധാനത്തോടെ അപ്പുവിനെ പറഞ്ഞ് മനസിലാകുന്നു . ഹരി മാത്രം കുഞ്ഞിനെ കണ്ടു. ആദ്യമായി കുഞ്ഞിനെ കണ്ട സന്തോഷത്തിൽ ഹരി അപ്പുവിനോട് വര്‍ണിയ്ക്കുന്നുണ്ട്. അമ്മയെ പോലെ കൊച്ച് സുന്ദരിയാണവള്‍ എന്നാണ് പറയുന്നത്. പിറ്റേന്ന് രാവിലെ ആശുപത്രിയിലേക്ക് പോകാന്‍ തിരക്കിട്ട് ഇറങ്ങുകയാണ്

ലക്ഷ്മിയും അഞ്ജുവും എല്ലാം.അഞ്ജു രാവിലെ വിളിക്കാന്‍ ചെന്നപ്പോള്‍ കണ്ണും തുറന്ന് കിടക്കുകയായിരുന്നു. എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തി കുഞ്ഞിന്റെ മുഖം ഒന്ന് കാണണം എന്ന തിരക്കിലാണ് അഞ്ചു. മയത്തില്‍ ലക്ഷ്മി അമ്മയെ പറഞ്ഞ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നു.രണ്ട് മൂന്ന് ദിവസം കഴിഞ്ഞാലേ എല്ലാവര്‍ക്കും കാണാന്‍ സാധിക്കു. ഇപ്പോള്‍ ഹരിയേട്ടന്‍ മാത്രമേ കണ്ടിട്ടുള്ളൂ. അമ്മ ഇപ്പോള്‍ പോയാല്‍ കാണാന്‍ സാധിക്കില്ല, രണ്ട് ദിവസം കഴിഞ്ഞ് പോകാം എന്നൊക്കെ പറഞ്ഞപ്പോള്‍ ലക്ഷ്മി അമ്മയ്ക്ക് കാര്യം മനസ്സിലായി. കുഞ്ഞിനെ കാണാൻ അഞ്ജുവും ശിവനും ഇറങ്ങുമ്പോൾ ശിവന് കോൾ വരികയും കോള്‍ എടുത്തതും ചെറിയൊരു ഞെട്ടല്‍ ശിവന്റെ മുഖത്ത് കാണാം.

4.6/5 - (161 votes)