പ്രശ്ങ്ങൾ ഒഴിയാത്ത വീടായി സാന്ത്വനം.!! ശങ്കരനെ വെല്ലുവിളിച്ച് തമ്പി; അപ്പുവും അഞ്ജലിയും ഒന്നാവുമോ? | Santhwanam Latest Episode Malayalam

Whatsapp Stebin

Santhwanam Latest Episode Malayalam : മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഒരുപാട് പ്രശ്നങ്ങളിലൂടെയായിരുന്നു പരമ്പരയുടെ കഴിഞ്ഞ കുറെ എപ്പിസോഡുകൾ കടന്നുപോയത്. അപ്പുവും അഞ്ജലിയും തമ്മിലുള്ള പിണക്കം പരമ്പരയുടെ കഥാപശ്ചാത്തലം തന്നെ മാറ്റിമറിച്ചിരുന്നു. അഞ്ജലിയും അപർണയും തമ്പിയുടെ പേരിലായിരുന്നു വഴക്ക് ഉണ്ടാക്കിയത്. അഞ്ജലിയെ തോല്പിക്കാൻ വേണ്ടി തമ്പി തടി ലേലം പിടിച്ചെടുക്കുമെന്നെ ചർച്ച കുടുംബത്തിൽ ആകെ പ്രശ്നത്തിന് തിരികൊളുത്തിയിരുന്നു.

ഈ കാരണത്താലാണ് അഞ്ജലിക്ക് അപ്പുവിനോട് ദേഷ്യം. എന്നാൽ അഞ്ജലി തന്റെ ഡാഡിയെ ആളുകളുടെ മുൻപിൽ അപമാനിച്ചതിനാണ് അപ്പു അഞ്ജലിയോട് പിണങ്ങിയത്. ഇരുവരുടെയും പിണക്കം മാറിയ സന്തോഷവാർത്ത ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. തടിലേലത്തിൽ അഞ്ജലിയെ തോല്പിക്കാൻ എത്തിയ തമ്പിയെ അപ്പു ലേലം വിളിച്ചു തോൽപിച്ചിരിക്കുകയാണ്. അഞ്ജലിയും ശിവനും ആകെ ടെൻഷനിൽ ഇരിക്കുമ്പോഴാണ് ബാലനും പിന്നാലെ അപ്പുവും ലേലം നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.

ബാലൻ എത്തിയപ്പോൾ അഞ്ജുവും ശിവനും ആകെ സന്തോഷത്തിലായി. പിന്നീടാണ് തമ്പി ലേലത്തിൽ ഇരുവരെയും തോല്പിക്കാൻ വേണ്ടി ലേലത്തുക കൂട്ടി വിളിക്കാൻ തുടങ്ങിയത്. ലേലം വിളിച്ച് അവസാനം 9 ലക്ഷം തമ്പി പറഞ്ഞപ്പോൾ 10 ലക്ഷം പറഞ്ഞ് അപ്പു അഞ്ജലിയെ സപ്പോർട്ട് ചെയ്തു. അങ്ങനെ പത്തുലക്ഷത്തിന് ആ ലേലം അഞ്ജുവും ശിവനും പിടിച്ചെടുത്തു.

അപ്പു വിളിച്ച ലേലം ആയതുകൊണ്ട് തമ്പി പിന്നെ ഒന്നും പറഞ്ഞില്ല. തോറ്റ വിഷമത്തിൽ വീട്ടിലേക്ക് മടങ്ങിയ തമ്പി വീട്ടിലെത്തി അപ്പുവിനെ പറഞ്ഞുവിട്ടതിന് അംബികയെ വഴക്ക് പറയുകയും ചെയ്തു. സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ എല്ലാം ഒരു വിധം തീർന്നു എന്ന് പ്രേക്ഷകർക്ക് ആശ്വസിക്കാം. പക്ഷെ ലേലം ജയിച്ച സന്തോഷത്തിൽ അഞ്ജലിയുടെ അച്ഛൻ വന്ന് അപ്പുവിനോട് സംസാരിക്കുന്നുണ്ട്. സ്വന്തം അച്ഛനെ വെല്ലുവിളിച്ച ദുഃഖം മോളുടെ കണ്ണിൽ കാണാമെന്നൊക്കെ പറഞ്ഞുകൊണ്ട്. ഇനി ഇതിന് പിന്നാലെ പരമ്പരയിൽ എന്തൊക്കെ നടക്കുമെന്ന് പ്രേക്ഷകർ കണ്ടറിയണം.

5/5 - (1 vote)