രാജേശ്വരിയുടെ പുതിയ ഭീഷണി ; അമ്മയുടെ പിറന്നാൾ കൂടില്ലെന്ന വാശിയിൽ അപ്പു .!! പുതിയ പ്രശ്നത്തിൽ വലഞ്ഞു ശിവാജ്ഞലി ..| Santhwanam Latest Episode March 24 Malayalam

Whatsapp Stebin

Santhwanam Latest Episode March 24 Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ഒരു കൂട്ടുകുടുംബത്തിലെ കഥയാണ് സാന്ത്വനം പറയുന്നത്. ബാലനും അനിയന്മാരും അവരുടെ കുടുംബവുമാണ് സാന്ത്വനത്തിന്റെ നട്ടെല്ല്. അടുത്ത ദിവസം സാന്ത്വനം വീട്ടിൽ ലക്ഷ്മി അമ്മയുടെ പിറന്നാൾ ആണ്. എന്നാൽ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സാന്ത്വനത്തിലെ മരുമകൾ അപർണ. തൻറെ കുടുംബത്തെ പിറന്നാൾ ആഘോഷത്തിനായി സാന്ത്വനത്തിലേക്ക് ക്ഷണിച്ചിട്ടില്ല

എന്നതാണ് ഇതിനായി അപർണ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാരണം. അതേസമയം അഞ്ജലി തന്റെ അച്ഛനെയും അമ്മയെയും സാന്ത്വനത്തിലേക്ക് വിളിച്ചുകഴിഞ്ഞു. അപ്പുവിന്റെ പിന്മാറ്റം സാന്ത്വനത്തിൽ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചുകഴിഞ്ഞു. തൻറെ അച്ഛനുമമ്മയും പങ്കെടുക്കാത്ത ചടങ്ങിൽ താനും പങ്കെടുക്കില്ല എന്ന വാശിയിൽ ഉറച്ച് അപ്പു ഹരിക്ക് ഒരു കത്ത് നൽകിയിരിക്കുകയാണ്. അതേസമയം രാജേശ്വരിയുടെ വക ഹരിക്ക് ഭീഷണി എത്തുന്നുണ്ട്. സാന്ത്വനത്തെ തകർക്കും എന്ന രീതിയിലാണ് ഭീഷണി. എന്നാൽ രാജേശ്വരിക്ക് ഹരി തക്കതായ മറുപടി നൽകുന്നുണ്ട്. തമ്പി വിചാരിച്ചിട്ട് ഇതുവരെ നടന്നില്ല,

അപ്പോഴാണോ നിങ്ങൾ വിചാരിക്കാൻ പോകുന്നത് എന്നായിരുന്നു ഹരിയുടെ ചോദ്യം. രാജേശ്വരി ഇപ്പോൾ കളത്തിലിറങ്ങിയിരിക്കുന്നത് തന്നെ ഹരി കാരണമാണ്. എന്നാൽ ഇപ്പോൾ അത് ഹരിക്ക് തന്നെ പാരയായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഹരി അജ്ഞാതസന്ദേശം നൽകിയാണ്

രാജേശ്വരിയെ നാട്ടിലെത്തിച്ചത്. ആ നാടകത്തിൽ ഇപ്പോഴും രാജേശ്വരിക്ക് സംശയമുണ്ട്. ഹരിയാണോ ശബ്ദം മാറ്റി തന്നെ വിളിച്ചത് എന്ന സംശയമാണ് രാജേശ്വരിക്ക്. ഇതേ സംശയം തമ്പിക്കുമുണ്ട്. അത് കൊണ്ട് തന്നെയാണ് ഇപ്പോൾ ഇവരുടെ ഉള്ളിൽ പക കൂടുന്നത്. ശിവനും അഞ്‌ജലിയും ചേർന്ന് തുടങ്ങാൻ പോകുന്ന ബിസിനസ് തകർക്കാനും തമ്പി പ്ലാൻ ഇട്ടിട്ടുണ്ട്.

Rate this post