സാന്ത്വനം കുടുംബത്തിൽ ഇനി സന്തോഷത്തിന്റെ നാളുകൾ ; പരമ്പരയിലെ പുതിയ എപ്പിസോഡുകൾ.| Santhwanam Latest Episode Malayalam
Santhwanam Latest Episode Malayalam : കുടുംബ പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന ഒരുപിടി മലയാള പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോർസ് മലയാളം റീമേക്കാണ് ഈ പരമ്പര. പരമ്പര വന്നത് മുതൽ ഇക്കാലം അത്രയും വളരെയധികം ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ ടി ആർ പി റേറ്റിങ്ങുകളിൽ ഏറ്റവും മുൻപന്തിയിലാണ് സാന്ത്വനം. സാന്ത്വനം പരമ്പരയിലെ അഞ്ജലിയെയും ശിവനെയും ആണ് പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടം. ഇവരെ ശിവാഞ്ജലി എന്നും ചേർത്തുവയ്ക്കാനാണ്
ആരാധകർ ഇഷ്ടപ്പെടുന്നത്. ഇവരുടെ പ്രണയത്തിനും വിശേഷങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കാറുള്ളത്. ശിവനാണ് അഞ്ജലിയെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചത്. ഇപ്പോഴിതാ ശിവനോടൊപ്പം കാറിൽ ഇരിക്കുമ്പോൾ അഞ്ജലി പറയുകയാണ് ഇനി ഇതും ഞാൻ ഓടിക്കാൻ പഠിക്കുമെന്നും ഇനി എന്റെ സ്വന്തം കാറിൽ ഞാൻ ഓടിച്ച് ഒരു വരവുണ്ട് എന്നും. ഇത് കേട്ട് ശിവൻ പുഞ്ചിരിക്കുന്നു. അഞ്ജലിക്ക് എല്ലാ മേഖലയിലും എല്ലാ സപ്പോർട്ടുകളും ശിവൻ നൽകാറുണ്ട്. അഞ്ജലിയാണ് ഇപ്പോൾ അച്ഛന്റെ
ബിസിനസ് ഏറ്റെടുത്ത് നടത്തുന്നത്. അഞ്ജലിയുടെ കഴിവും ധൈര്യവും കണ്ട് സാന്ത്വനം കുടുംബത്തിലുള്ളവരും മറ്റുള്ളവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നു.അതേസമയം സാന്ത്വനം വീട്ടിൽ ഹരിയുടെ ഭാര്യ അപർണ പൂർണ്ണ ഗർഭിണിയായി ഇരിക്കുകയാണ്.സാന്ത്വനത്തിലെ മൂത്ത മരുമകളായ ദേവിക്ക് കുഞ്ഞുങ്ങൾ ഇല്ല. അതുകൊണ്ടുതന്നെ അപർണയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി തന്നെയാണ് ദേവി കരുതുന്നത്.
അപർണയുടെ വയറിൽ തല വെച്ച് നിനക്ക് ആരാടാ ഇത് എന്ന് മനസ്സിലായോ നിന്റെ വലിയമ്മയാണ് എന്ന് കണ്ണീരോടെ ദേവി പറയുന്നു. ഇത് കാണുമ്പോൾ ബാലനും കണ്ണീർ പൊഴിക്കുന്നുണ്ട്. ദേവി വിവാഹം കഴിഞ്ഞ് സാന്ത്വനത്തിലേക്ക് എത്തുമ്പോൾ ബാലന്റെ മൂന്ന് അനിയന്മാരും ചെറിയ കുട്ടികളായിരുന്നു.
ഇവരെ നോക്കാൻ വേണ്ടി തനിക്ക് കുഞ്ഞുങ്ങൾ വേണ്ട എന്ന് വെച്ചവരാണ് ദേവിയും ബാലനും. അതിന്റെ പേരിൽ നിരവധി കുത്തുവാക്കുകൾ ദേവിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. അനിയന്മാരെ സ്വന്തം മക്കളെ പോലെ കാണുന്ന ദേവിയെ ഹരിക്കും ശിവനും കണ്ണനും സ്വന്തം അമ്മ തന്നെയാണ്. സാന്ത്വനം കുടുംബത്തിൽ ഇനി സന്തോഷത്തിന്റെ നാളുകളാണ്. ഈ ദിവസങ്ങൾ കാണാൻ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.