ഒരു കൊടുംകാറ്റായി രാജേശ്വരി വീണ്ടും ; എന്നാൽ മാസ്സ് ഡയലോഗുമായി നമ്മുടെ ശിവേട്ടനും.!! പക്ഷെ ഇത് സാന്ത്വനം വീടിന്റെ തകർച്ചയിലേക്കോ ?| Santhwanam Latest Episode Malayalam

Whatsapp Stebin

Santhwanam Latest Episode Malayalam : മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പര ആണ് സാന്ത്വനം. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഹൃദയത്തോട് ചേർക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഓരോ താരങ്ങളും പങ്കുവെക്കുന്ന വീഡിയോകൾ വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടാറുള്ളത്. സാന്ത്വനം കുടുംബത്തിലെ നാലു സഹോദരന്മാരെയും അവരുടെ ജീവിതത്തെയും ആണ് ഈ കഥ പ്രേക്ഷകർക്കും മുമ്പിൽ തുറന്നു കാണിക്കുന്നത്. തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഇപ്പോഴിതാ പരമ്പര വ്യത്യസ്തമായ മറ്റൊരു

രീതിയിലേക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിൽ സന്തോഷത്തിന്റെ കാലഘട്ടമാണ്. അഞ്ജലി അച്ഛനെ സഹായിക്കാനായി പുതിയ ജോലിയിൽ പ്രവേശിച്ചിരിക്കുന്നു. അപ്പുവിനോട് ശ്രീദേവി പറയുന്നുണ്ട് അഞ്ചു പ്രവേശിച്ചിരിക്കുന്നത് അവളുടെ അച്ഛനെ സഹായിക്കാനായി മോഡുലാർ കിച്ചന്റെ ബിസിനസിൽ ആണെന്ന്. അപ്പു അത്ഭുതത്തോടെ മോഡുലാർ കിച്ചണോ എന്ന് ചോദിക്കുന്നുണ്ട്.

അതേസമയം സാന്ത്വനം കുടുംബത്തിലെ സഹോദരന്മാരെ വെല്ലുവിളിക്കാൻ എത്തിയിരിക്കുകയാണ് രാജശേഖരൻ തമ്പിയുടെ സഹോദരി രാജേശ്വരി. പലതും പറഞ്ഞ് എന്നെയും എന്റെ സഹോദരനെയും തമ്മിൽ തല്ലിച്ച് അവനെ തോൽപ്പിച്ച് നിങ്ങൾ ജയിച്ചു എന്നാൽ അവിടം കൊണ്ട് എല്ലാം തീർന്നു എന്ന് കരുതണ്ട എന്ന് രാജേശ്വരി ഹരിയോടും ശിവനോടും ബാലനോടും പറയുന്നു. എന്നാൽ രാജേശ്വരിക്ക് കനത്ത മറുപടിയാണ് ശിവൻ നൽകുന്നത്.

അമരാവതിയിലെ തമ്പി നോക്കിയിട്ട് ഞങ്ങളുടെ രോമത്തിൽ പോലും തൊടാൻ സാധിച്ചിട്ടില്ല എന്നിട്ടാണോ ചുരം ഇറങ്ങിവന്ന നിങ്ങളെന്നെ ചോദിക്കുന്നുണ്ട്. എന്നാൽ ഇതിനെ മറുപടിയായി രാജേശ്വരി പറയുന്നത് ഇതാണ്. ഇതൊക്കെ വിനാശകാലത്ത് അറിയാതെ നാവിൽ നിന്നും വരുന്നതാണ് ശിവ, സൂക്ഷിച്ചോ എന്ന താക്കീത് നൽകുന്നു.സാന്ത്വനം കുടുംബത്തിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങുകയാണോ എന്നതിന്റെ ഒരു സൂചനയാണ് അടുത്ത ഭാഗം നൽകുന്നത്.

Rate this post