അവസാനം അഞ്ചു അപ്പുവിനോട് മാപ്പു പറയുമോ?സാന്ത്വനം പ്രേക്ഷകർ അഞ്ജലിക്കൊപ്പം.!!സാന്ത്വനം പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തം. | Santhwanam Latest Episode Malayalam

Whatsapp Stebin

Santhwanam Latest Episode Malayalam : സാന്ത്വനം പരമ്പരയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് സംഭവബഹുലമായ മുഹൂർത്തങ്ങളാണ്. അഞ്ജലിയുടെയും അപർണയുടെയും പിണക്കം ശങ്കരൻ അറിഞ്ഞതിലൂടെ രണ്ടുപേരുടെയും പിണക്കം മാറുമോ എന്ന് പ്രേക്ഷകർ ചോദിക്കുന്നു. ഇരുവരുടെയും പിണക്കം പരമ്പരയിൽ വലിയ ചർച്ച ഉണ്ടാക്കിയ കാര്യമാണ്. അഞ്ജലിയുടെ ഷോപ്പിന്റെ തടി ലേലത്തിന് തമ്പി എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ അപ്പു അഞ്ജലിയോട് മാപ്പുപറഞ്ഞ് പ്രായശ്ചിത്തം

ചെയ്യാൻ തയ്യാറാകുമോ എന്ന് ലക്ഷ്മി അമ്മ അപ്പുവിനോട് ചോദിച്ചപ്പോൾ കാര്യം സത്യമല്ല എന്ന് തെളിഞ്ഞാൽ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം എന്നാണ് അപർണ പറഞ്ഞത്. എന്നാൽ ഇതേ ചോദ്യത്തിന് അഞ്ജലി എന്ത്‌ മറുപടി പറയും എന്നാണ് പ്രേക്ഷകർ അറിയാൻ കാത്തിരിക്കുന്നത്. ഇരുവരും തമ്മിൽ വലിയ പിണക്കം തന്നെയാണ് ഇപ്പോഴും. അപ്പുവിന്റെയും അഞ്ജുവിന്റെയും പ്രശ്നത്തിൽ ഇടപെടാതെയുള്ള ദേവിയുടെ

Santhwanam Latest Episode Malayalam (3)

പെരുമാറ്റവും അഞ്ജലിയെ മനോവിഷമത്തിൽ ആക്കുന്നുണ്ട്. ഈ പെരുമാറ്റത്തിനെക്കുറിച്ച് ദേവിയോടും ബാലനോടും അഞ്ജലിയും ശിവനും ചോദിച്ചപ്പോൾ ഇനി ഒന്നിലും ഇടപെടാതെയാണ് ഞങ്ങൾ നിൽക്കുക, ഇങ്ങനെ നിൽക്കുന്നതാണ് ഈ കുടുംബത്തിന് നല്ലത് എന്നാണ് ദേവിയും ബാലനും പറഞ്ഞത്. അവരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു മറുപടി കേട്ട് ശിവനും അഞ്ജലിയും ആകെ വിഷമത്തിലാണ്. കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന വലിയേട്ടനും വലിയേട്ടത്തിയും

ഇനി ഒരു കാര്യങ്ങളിലും ഇടപെടാതെ നിന്നാൽ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്ന് അവർക്കും അതുപോലെതന്നെ പ്രേക്ഷകർക്കും ആശങ്കയുള്ളതാണ്. ശങ്കരൻ ഇടപെട്ട് ഇരുവരുടെയും പ്രശ്നം പരിഹരിക്കും എന്ന ആശ്വാസത്തിലാണ് പ്രേക്ഷകർ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നത്. ശിവനും അഞ്ജലിയും പുതിയ സംരംഭം തുടങ്ങിയതിന്റെ പിന്നാലെയാണ് കുടുംബത്തിൽ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഇരുവരും ഒരുപാട് മാറിയിരിക്കുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കുടുംബത്തിലുള്ള എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന എപ്പിസോഡുകൾക്കായാണ് സാന്ത്വനം പരമ്പരയുടെ സ്ഥിരം പ്രേക്ഷകർ കാത്തിരിക്കുന്നത്.

Rate this post