വീണ്ടും തമ്പിയുടെ ഒളിയമ്പ്.!! ഇത്തവണ അപ്പുവിന്റെ വാശിക്കുമുന്നിൽ തളർന്ന് സാന്ത്വനം .പ്രസവം അമരാവതിയിലോ ? | Santhwanam Latest Episode Malayalam

Whatsapp Stebin

Santhwanam Latest Episode Malayalam : മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത ഒരുപിടി മലയാള പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർക്കുന്നു.ഓരോ ദിവസവും കഥ മുന്നോട്ട് സഞ്ചരിക്കുന്നത് വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളിലൂടെയാണ്. കഴിഞ്ഞദിവസം സാന്ത്വനം കുടുംബത്തിലെ അമ്മയുടെ പിറന്നാളിന് വിളിക്കാത്ത അതിഥികളായി എത്തിയ തമ്പിക്കും രാജേശ്വരിക്കും നേരിടേണ്ടി വന്ന അപമാനത്തിലൂടെയാണ്

കഥ കടന്നുപോയത്. തന്റെ ഡാഡിയെയും മമ്മിയെയും അപ്പച്ചിയും അപമാനിതരായ സാന്ത്വനത്തിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നതിൽ അപ്പു വളരെയധികം വിഷമിക്കുന്നു. പ്രസവത്തിന് അമരാവതിയിലേക്ക് അപ്പുവിനെ എന്തുവന്നാലും വിടില്ല എന്ന് തീരുമാനത്തിലാണ് സാന്ത്വനം വീട്ടിലുള്ളവർ. എന്നാൽ തന്റെ അമ്മയോടൊപ്പം നിൽക്കണം എന്ന് തന്നെയാണ് അപർണയുടെ ആഗ്രഹം.

സാന്ത്വനം വീട്ടിലുള്ളവർ തന്റെ ഡാഡിയെയും അപ്പച്ചിയെയും അപമാനിച്ചതിൽ കടുത്ത പിടിവാശിയിലാണ് അപർണ.അഞ്ജലിയുടെ അച്ഛനും അമ്മയും അപ്പുവിനെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അതിനൊന്നും തന്നെ അപ്പു വഴങ്ങുന്നില്ല. അഞ്ജലിയുടെ അമ്മ ഹരിയോട് പറയുന്നുണ്ട് ഈ സമയത്ത് ഏതൊരു പെൺകുട്ടിയും തന്റെ അമ്മയോടൊത്തു

നിൽക്കാനാണ് ആഗ്രഹിക്കുക അതുകൊണ്ട് അപ്പുവിനെ സാവകാശം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത് എന്ന്.എന്നാൽ അതേസമയം അപ്പുവിനെ അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള തന്ത്രങ്ങൾ മെനയുകയാണ് രാജേശ്വരിയും രാജശേഖരൻ തമ്പിയും. അപ്പുവിനെ അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ വേണ്ടി അംബികയെ രാജേശ്വരി ചുമതലപ്പെടുത്തുന്നതും അടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്.

Rate this post