ഒരു പ്രമുഖ നടൻ തന്നെക്കണ്ടിട്ട് എങ്ങനെ അഭിനയിക്കും എന്ന് ചോദിച്ചു വിശേഷങ്ങൾ പങ്കുവെച്ച് സാന്ത്വനത്തിലെ കണ്ണൻ | Achu Sugandh interview

Achu Sugandh interview : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് അച്ചു സുഗന്ത്. സാന്ത്വനം പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോൾ സാന്ത്വനത്തിൽ കണ്ണന്റെ പ്രണയകാലം ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഫെയിം മഞ്ജുഷ മാർട്ടിനാണ് അച്ചുവിന്റെ നായികയായി പരമ്പരയിൽ എത്തുന്നത്. ഇപ്പോഴിതാ Ginger Media Entertainments ന് അഭിമുഖത്തിൽ അച്ചു പങ്കുവെച്ച ചില വിശേഷങ്ങളാണ് ആരാധകർ

ഏറ്റെടുത്തിരിക്കുന്നത്. “ഞാൻ ആദ്യമായാണ് ഒരു നായികയോടൊപ്പം പ്രണയരംഗങ്ങളിലൊക്കെ അഭിനയിക്കുന്നത്. അതിന്റെ ടെൻഷൻ നന്നായിട്ടുണ്ട്. മുൻപ് ടിക്ടോക്കിൽ റീൽസൊക്കെ ചെയ്യുന്ന സമയത്ത് മഞ്ജുഷയുടെ വീഡിയോസ് കണ്ടിട്ടുണ്ട്. അന്ന് മഞ്ജുഷ ടിക്ടോക്കിൽ വലിയ സ്റ്റാറാണ്. ഇപ്പോൾ ആ ആളുടെ കൂടെയാണ് ഞാൻ നായകനായി അഭിനയിക്കുന്നത്”. സാന്ത്വനം ലൊക്കേഷനിൽ സജിൻ ചേട്ടനുമായാണ് കൂടുതൽ കമ്പനിയെന്നാണ് അച്ചു പറയുന്നത്.

“ഞാനും ശിവേട്ടനും തമ്മിൽ കൂടിയാൽ പിന്നെ വലിയ പൊളിവൈബാണ്. ഇപ്പോൾ ശിവേട്ടനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൊതുവെ ഞങ്ങളെ രണ്ട് പേരെയും ഭാര്യയും ഭർത്താവും എന്നാണ് എല്ലാവരും കളിയാക്കി പറയാറുള്ളത്.” കഴിഞ്ഞയിടെ ചിപ്പി എന്ന കുട്ടിയുടെ ഒരു സ്റ്റോറി അച്ചു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിപ്പി എന്ന കുട്ടിയുടെ അനിയന് നേരത്തെ കാൻസർ ആയിരുന്നു. “ഞാനിട്ട പോസ്റ്റ് എന്താണെന്ന് പലരും

വായിച്ചില്ല. അതിന് മുൻപ് തന്നെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നു, ചിപ്പിയുടെ അനിയന് കാൻസർ എന്ന് പറഞ്ഞിട്ട് ചിപ്പിച്ചേച്ചിയുടെയും എന്റെയും ഫോട്ടോ കവറാക്കിവെച്ചിട്ട് ന്യൂസ് വരുകയായിരുന്നു.” ഒരിക്കൽ ഒരു പ്രമുഖസിനിമാനടൻ തന്നെക്കണ്ടിട്ട് ഇവൻ എങ്ങനെ അഭിനയിക്കും, ഇവന് പൊക്കവും വണ്ണവുമൊന്നുമില്ലല്ലോ എന്ന് പറഞ്ഞുകളിയാക്കിയെന്നും അച്ചു അഭിമുഖത്തിൽ പറയുന്നുണ്ട്. എന്താണെങ്കിലും അച്ചുവിന്റെ കൂടുതൽ പ്രണയസീനുകൾ സാന്ത്വനത്തിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Rate this post