സാന്ത്വനം അപ്പുക്കിളിക്കും വിശേഷം;കടൽത്തീരത്ത് റൊമാന്റിക് നെറ്റും.!!ഭർത്താവ് രക്ഷ രാജിന് കൊടുത്ത സർപ്രൈസ്. | Raksha Raj Happy News Viral Malayalam

Whatsapp Stebin

Raksha Raj Happy News Viral Malayalam : മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരമ്പരയിലുള്ള ഓരോ താരങ്ങളുടെയും വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഈ പരമ്പരയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു താരമാണ് രക്ഷാരാജ്. അപ്പു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഹരിയുടെ ഭാര്യ അപർണ എന്ന കഥാപാത്രമാണിത്.അല്പസ്വല്പം കുറുമ്പും വഴക്കുമുള്ള അപർണയെ പ്രേക്ഷകർക്കും വളരെ ഇഷ്ടമാണ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെയും പ്രേക്ഷകർക്ക്

പ്രിയങ്കരിയായി താരം മാറിയിരുന്നു.ഇപ്പോൾ ഇതാ രക്ഷാരാജ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഒന്നാം വിവാഹ വാർഷികത്തോടനുബന്ധിച്ചുള്ള ഒരു ചിത്രമാണ് ഇത്. താരത്തിനെ വിവാഹം ചെയ്തിരിക്കുന്നത് കോഴിക്കോട് സ്വദേശിയായ അർക്കജ് ആണ്.താരത്തിന്റെ വിവാഹവും മറ്റു വിശേഷങ്ങളും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞിരുന്നു.

വിവാഹശേഷം ഭർത്താവിനൊപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തോടനുബന്ധിച്ച് പങ്കുവെച്ചിരിക്കുന്നത് മാൽദീവ്‌സിൽ നിന്നുള്ള ഒരു ചിത്രമാണ്. നിറയെ ലൈറ്റുകൾക്കിടയിൽ കടൽത്തീരത്ത് നിന്നെടുത്ത ഒരു റൊമാന്റിക് അന്തരീക്ഷത്തിലുള്ള

ഫോട്ടോയാണിത്. ഭർത്താവിന്റെ കൈ പിടിച്ച് വളരെ സന്തോഷത്തോടെ നിൽക്കുന്ന രക്ഷയുടെ ഈ ചിത്രം പ്രേക്ഷകരും ഹൃദയത്തിലേറ്റി കഴിഞ്ഞു..ചിത്രത്തിന് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു.”Let the candles whisper from this beachside, of how beautifully our first year has passed. Happy first anniversary, my dear.”ഇരുവരുടെയും ഒന്നാം വിവാഹ വാർഷികത്തോടനുബന്ധിച്ച് പങ്കുവെച്ച ഈ ചിത്രത്തിന് താഴെയായി നിരവധി ആരാധകരാണ് കമന്റുകൾ ആശംസകൾ രേഖപ്പെടുത്തുന്നത്.

1/5 - (1 vote)