കുരുമുളക് പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്യൂ തലയിലെ താരൻ പമ്പ കടക്കും.!! | Pepper Tip

Boosts digestion
Adds flavor to food
Use in tea for cold relief
Mix with honey for cough
Acts as natural preservative
Enhances nutrient absorption
Use in soups for warmth
Pepper Tip : കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന് കാലങ്ങളായി തന്നെ എല്ലാ നാടുകളിലും വളരെയധികം ഡിമാൻഡാണ് ഉള്ളത്. പ്രത്യേകിച്ച് നമ്മൾ മലയാളികൾ കറികളും മറ്റും തയ്യാറാക്കുമ്പോൾ അതിൽ ഉൾപ്പെടുത്തുന്ന പ്രധാന ചേരുവുകളിൽ ഒന്നാണ് കുരുമുളക്. എന്നാൽ കുരുമുളക് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം.
കുരുമുളക് പൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക മാത്രമല്ല മറ്റു ചില ആവശ്യങ്ങൾക്കായും ഉപയോഗപ്പെടുത്താനായി സാധിക്കും. അതിൽ ആദ്യത്തെ രീതി കുരുമുളക് നല്ല രീതിയിൽ പൊടിച്ചെടുത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റുക. അതിൽനിന്നും കാൽ ടീസ്പൂൺ അളവിൽ പൊടിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്തു കൊടുക്കുക. ഈയൊരു കൂട്ട് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ച ശേഷം കുളിക്കുകയാണെങ്കിൽ താരൻ പോലുള്ള അസുഖങ്ങൾക്കെല്ലാം വലിയ രീതിയിൽ ശമനം കിട്ടുന്നതാണ്. കുരുമുളക് പൊടിയോടൊപ്പം വെളിച്ചെണ്ണയ്ക്ക് പകരമായി തൈരും ഉപയോഗപ്പെടുത്താം. എന്നാൽ തണുപ്പ് പ്രശ്നമായിട്ടുള്ളവർക്ക് ഇങ്ങനെ ചെയ്യുമ്പോൾ തൊണ്ടവേദന പോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അടുത്തതായി ചെയ്തെടുക്കാവുന്ന കാര്യം ഒരു ബൗളിലേക്ക് അല്പം കുരുമുളകുപൊടിയെടുത്ത് അതിലേക്ക് അല്പം തേനും കൂടി ചേർത്ത് നല്ലതുപോലെ ചാലിച്ചെടുക്കുക. ഈയൊരു കൂട്ട് ചുമയും കഫക്കെട്ടും ഉള്ള സമയങ്ങളിൽ കഴിക്കുകയാണെങ്കിൽ കഫം അലിഞ്ഞു പോവുകയും നല്ല രീതിയിൽ ആശ്വാസം ലഭിക്കുകയും ചെയ്യുന്നതാണ്.
വീടിനകത്ത് നല്ല ഗന്ധം നില നിർത്താനും പല്ലി പാറ്റ പോലുള്ള പ്രാണികളെ തുരത്താനും കുരുമുളക് ഉപയോഗപ്പെടുത്താം. അതിനായി അല്പം കുരുമുളകുപൊടിയിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം കൂടി പൊടിച്ചെടുത്ത് മിക്സ് ചെയ്യുക. അതിലേക്ക് ഇളം ചൂടുള്ള വെള്ളം കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഫ്ലോറിലും മറ്റും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
കറികളുടെ രുചി ഇരട്ടിയാക്കാനായി കുരുമുളക് കൊണ്ട് ഒരു പൊടി കൈ പരീക്ഷിക്കാം. അതിനായി ഒരു പാനിലേക്ക് ഒരുപിടി അളവിൽ കുരുമുളകിട്ട് നല്ലതുപോലെ ചൂടായി വരുമ്പോൾ അല്പം പെരുംജീരകവും അതേ അളവിൽ ഏതെങ്കിലും ഒരു അരിയും ചേർത്ത് ചൂടാക്കി എടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ കറിവേപ്പിലയും രണ്ട് ഗ്രാമ്പൂവും കൂടി ചേർത്ത് ഒന്നുകൂടി ചൂടാക്കിയശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ട് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച ശേഷം എയർ ടൈറ്റ് ആയ കണ്ടെയ്നറുകൾ ആക്കി സൂക്ഷിക്കുകയാണെങ്കിൽ മസാലക്കറികളും മറ്റും തയ്യാറാക്കുമ്പോൾ രുചി കൂട്ടാനായി ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Pepper Tip
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!