സുമിത്രക്ക് അല്ല വിവാഹം .!! പൂജയുടെയും അപ്പുവിൻ്റെയും വിവാഹം ഗംഭീരമായി ആഘോഷിച്ച് സുമിത്ര; രോഹിത്തിൻ്റെ ഓർമ്മയിൽ സുമിത്രയുടെ ജീവിതം മുന്നോട്ട്.!! | Kudumbavilakku Today Episode Aug 3
Kudumbavilakku Today Episode Aug 3: ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്ക് അവസാന എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്രയുടെ വിവാഹത്തിനായി എല്ലാവരും അമ്പലത്തിൽ എത്തിയതായിരുന്നു. അപ്പോഴാണ് സുമിത്ര ഇന്നിവിടെ നടക്കാൻ പോകുന്നത് പൂജയുടെയും അപ്പുവിൻ്റെയും കല്യാണമാണെന്ന് പറയുകയാണ്. അപ്പോഴാണ് മക്കളായ അനിരുദ്ധും പ്രതീഷും സുമിത്രയ്ക്ക് വേണ്ടി കണ്ടെത്തിയ വിശ്വനാഥനും അവിടെ എത്തുന്നത്. അമ്പലത്തിൽ എത്തിയപ്പോൾ സുമിത്ര കഴിഞ്ഞ ദിവസം വിശ്വനാഥനെ കാണാൻ പോയ കാര്യവും, എനിക്ക് സാറിനെ വിവാഹം കഴിക്കാൻ പറ്റില്ലെന്നും, അന്നേ
ദിവസം തന്നെ അവിടെ പൂജയുടെയും അപ്പുവിൻ്റെയും വിവാഹം നടക്കണമെന്നും, ആ സമയം വിശ്വവും അവിടെ വരണമെന്ന് പറയുകയാണ്. അങ്ങനെ ഞാനും സുമിത്രയും അപ്പോൾ മുതൽ നല്ല സുഹൃത്തുക്കളായെന്ന് പറയുകയാണ് വിശ്വനാഥൻ. ഇതൊക്കെ കേട്ട് എല്ലാവരും ഞെട്ടുകയാണ്. ഈ കാര്യമൊക്കെ ഇതിനു മുൻപേ അപ്പുവിനോടും പൂജയോടും പറഞ്ഞിരുന്നെന്നും, എനിക്ക് എൻ്റെ മക്കളായ നിങ്ങൾ ഉണ്ടാവില്ലേ എന്നു പറയുകയാണ് സുമിത്ര. പിന്നീട് എല്ലാവർക്കും സന്തോഷമാവുകയാണ്. അങ്ങനെ വിവാഹ ചടങ്ങിലേക്ക് പ്രവേശിക്കുകയാണ്. സുമിത്രയുടെ കല്യാണമാണെന്ന് കരുതി രഞ്ജിത അവിടെ എത്തുകയാണ്. എല്ലാവരും വിവാഹ മണ്ഡപത്തിലേക്ക് പോകുമ്പോൾ മുൻപിൽ രഞ്ജിത എത്തുകയാണ്.
പ്രതീഷും അനിരുദ്ധും ഇവിടെ ഒരു മംഗളകർമ്മം നടക്കുകയാണെന്നും, വെറുതെ ഒരു പ്രശ്നമുണ്ടാക്കരുതെന്നും പറയുകയാണ്. ഉടനെ രഞ്ജിത സുമിത്രയുടെ അടുത്ത് പോയി കൈ പിടിച്ച് എൻ്റെ മകനെ രക്ഷിക്കണമെന്ന് പറയുകയാണ്. കൊലപാതക ശ്രമത്തിന് എൻ്റെ മകനെ പോലീസ് പിടിച്ച് പോയിരിക്കുകയാണെന്നും, സുമിത്ര വന്ന് പരാതി പിൻവലിച്ചാൽ മാത്രമേ അവന് ജാമ്യം കിട്ടുകയുള്ളൂ എന്ന് പറയുകയാണ് രഞ്ജിത. എനിക്ക് അവൻ മാത്രമേയുള്ളൂവെന്നും, അവനെ രക്ഷിക്കണമെന്നും പറയുകയാണ്. നീ പറഞ്ഞത് സത്യമാണെങ്കിൽ ഞാൻ അവനെ രക്ഷിക്കാമെന്നും, ഇപ്പോൾ നീ പൂജയെ
അനുഗ്രഹിക്കണമെന്ന് പറയുകയാണ്. പൂജയെ അനുഗ്രഹിച്ച ശേഷം രഞ്ജിതയോട് താലം പിടിക്കാൻ പറയുകയാണ് സുമിത്ര. അങ്ങനെ താലമെടുത്ത് പൂജയെ വിവാഹ മണ്ഡപത്തിലേക്ക് ക്ഷണിക്കുകയാണ്. അങ്ങനെ പൂജയുടെയും അപ്പുവിൻ്റെയും വിവാഹം നടക്കുകയാണ്. എല്ലാവരും സന്തോഷത്തോടെ വിവാഹത്തിൽ പങ്കെടുക്കുന്നു. അന്ന് വൈകിട്ട് സന്ധ്യയ്ക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ സുമിത്രയ്ക്ക് രോഹിത്ത് വരുന്നതായി തോന്നുകയാണ്. ഇതോടെ കുടുംബവിളക്ക് പരമ്പര പര്യവസാനിച്ചിരിക്കുകയാണ്.