ശ്രീനിലയത്തിൽകയറിത്താമസിക്കാൻഒരുങ്ങിസിദ്ധു;സുമിത്രയുടെവീട്ടിൽ സിദ്ധുവാഴുമോ?കുടുംബവിളക്കുസംഘര്ഷഭരിത മുഹൂർത്തങ്ങളിലേക്ക് ..| Kudumbavilakk Today Episode Malayalam

Whatsapp Stebin

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. ഒരു കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന അവഗണനകളും വേദനകളും പ്രമേയമാക്കിയ സീരിയൽ കുടുംബപ്രേക്ഷകരുടെ ഹിറ്റ്‌ ലിസ്റ്റിൽ ഇടം പിടിച്ച പരമ്പരയാണ്. ആദ്യ വിവാഹബന്ധത്തിൽ ചതിക്കപ്പെട്ട സുമിത്ര തന്റെ രണ്ടാം വിവാഹത്തിലൂടെ പുതിയൊരു ജീവിതം ആരംഭിച്ചത് പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പുതിയ ജീവിതവും അതിന്റെ മാധുര്യവും നിറഞ്ഞ സുമിത്രയുടെ ജീവിതത്തിലേക്ക് വീണ്ടും പഴയ ബന്ധങ്ങളുടെ ചില്ലയും ശിഖരങ്ങളും വന്നു വീഴുകയാണ്. സുമിത്രയുടെ പേരിലുള്ള ശ്രീനിലയം വീട് തന്റെ പേരിലേക്ക് മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ട് എത്തുന്ന സിദ്ധുവാണ് പുതിയ എപ്പിസോഡിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഒപ്പം സുമിത്രയുടെ വീട്ടിലേക്ക് വിരുന്നുവന്ന പുതിയ അതിഥിയും പ്രേക്ഷകർക്കുള്ളിൽ ചോദ്യചിഹ്നമാകുന്നു. ആദ്യവിവാഹത്തിൽ ചതിക്കപ്പെട്ട് കുടുംബ പ്രേക്ഷകരുടെ നോവായി തീർന്ന സുമിത്ര തന്റെ ജീവിതം

വീണ്ടും മറ്റൊരു വിവാഹത്തിലൂടെ തിരഞ്ഞെടുത്തത് പ്രേക്ഷകരും സോഷ്യൽ മീഡിയയും ഏറെ ആഘോഷിച്ച സംഭവമാണ്. അതോടൊപ്പം സുമിത്രയും രോഹിത്തും ഇന്ന് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളുമാണ്. രോഹിത്തിനെ പോലെ മികച്ച ഒരു ഭർത്താവിനെയാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത് എന്ന് തുടങ്ങി കമന്റ്‌ ബോക്സുകളിൽ രോഹിത് സുമിത്ര ജോഡിയോടുള്ള പ്രേക്ഷകരുടെ അടങ്ങാത്ത സ്നേഹം ആരാധകർ അറിയിക്കുകയാണ്. ആദ്യഭർത്താവായ സിദ്ധാർഥിന്റെ ചതിയിൽ തന്റെ ജീവിതം

നീറി ഒടുക്കാതെ സുമിത്ര തിരഞ്ഞെടുത്ത വഴി മിനിസ്ക്രീനിലെ ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രമാക്കി സുമിത്രയെ മാറ്റി. ഇരുവരുടെയും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം കാണാൻ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കമന്റ്‌ ബോക്സുകളിൽ സുമിത്രയോടുള്ള സ്നേഹവും സിദ്ധാർഥിനോടുള്ള പ്രേക്ഷകരുടെ അമർഷവുമെല്ലാം നമുക്ക് വ്യക്തമായി കാണാൻ സാധിക്കും.

5/5 - (1 vote)