രോഹിത് മ രിക്കുന്നു;സിദ്ധുവിലേക്ക് വീണ്ടും അടുക്കുന്ന സുമിത്ര.!!കുടുംബവിളക്കിന്റെ വരുംകാല കഥ ലീക്ക്…. ഇനി വരുന്ന എപ്പിസോഡുകൾ ഇങ്ങനെ.. | Kudumbavilakk Today Episode Malayalam
Kudumbavilakk Today Episode Malayalam : കുടുംബവിളക്ക് പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചുകൊണ്ട് ശ്രീനിലയത്തിൽ അത്യുഗ്രൻ റൊമാൻസ് സീനുകൾ അരങ്ങേറുകയാണ്. രോഹിതും സുമിത്രയും കൂടുതൽ അടുക്കുന്നു, എന്നാൽ ഈ വലിയ സന്തോഷങ്ങൾ വരാനിരിക്കുന്ന ദു രന്തത്തെ ആണോ സൂചിപ്പിക്കുന്നത് എന്നാണ് ഇപ്പോൾ സീരിയൽ ഗ്രൂപ്പുകളിലെ ചർച്ച. കുടുംബപ്രേക്ഷകരെ കണ്ണീരണിയിക്കുന്ന ആ രംഗങ്ങൾ ഉടൻ വരുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
കുടുംബവിളക്കിന്റെ മുന്നോട്ടുള്ള കഥയാണ് ഇപ്പോൾ സീരിയൽ ഗ്രൂപ്പുകളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രോഹിതും സുമിത്രയും തമ്മിൽ കൂടുതൽ അടുക്കുന്നു, ഇവരുടെ റൊമാൻസ് കണ്ട് വേദികയും സിദ്ധുവും ചൊടിക്കുന്നു. ഇത് കണ്ട സിദ്ധാർത്ഥിന് വലിയ നിരാശയും സങ്കടവും അനുഭവപ്പെടുന്നുണ്ട്. എന്നാൽ കഥയിൽ ഇനി വരാനിരിക്കുന്നത് ആ ദുരന്തമാണ്. രോഹിത് സുമിത്രയെ വിട്ടകലുന്നു, അതെ രോഹിത് മ രി ക്കുന്ന ട്രാക്കിലേക്ക് കുടുംബവിളക്ക് എത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
രോഹിത് മ രിക്കുകയും വീണ്ടും സുമിത്ര ജീവിതത്തിൽ ഒറ്റപ്പെടുകയും ആ ഒറ്റപ്പെടലിൽ നിന്ന് വീണ്ടും പ്രതിസന്ധികൾ താണ്ടി തൻറെ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്താൻ സുമിത്രക്ക് ആകുമോ എന്നതുമാണ് കുടുംബവിളക്കിന്റെ അടുത്ത കഥാഗതി. അതിനുശേഷവും കഥ തുടരും, രോഹിത് നഷ്ടമായ ദുഃഖത്തിൽ നിന്നും തൻറെ ജീവിതം തിരികെ പിടിക്കുമ്പോഴും സിദ്ധുവിലേക്ക് മടങ്ങാൻ സുമിത്ര തയ്യാറാകുമോ എന്നതാണ് പ്രേക്ഷകർക്ക് മുൻപിലുള്ള ചോദ്യം.
മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പിച്ച കഥാഗതിയാണ് കുടുംബപ്രേക്ഷകർക്കായി കുടുംബവിളക്ക് പരമ്പര സമ്മാനിക്കുന്നത്. ഇപ്പോൾ സീരിയൽ ഗ്രൂപ്പുകളിൽ ചർച്ച കുടുംബവിളക്കിന്റെ ഈ ട്രാക്ക് തന്നെയാണ്. വെറുതെ അല്ലല്ലോ രോഹിത്ര റൊമാൻസ് ഇത്ര കാര്യമായി കാണിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. വരാനിരിക്കുന്ന ആ വലിയ ദുരന്തത്തിന് മുന്നോടിയാണല്ലോ ഇപ്പോഴുള്ള ഈ കഥ എന്നാണ് പ്രേക്ഷകരുടെ തന്നെ വിലയിരുത്തൽ.