ആ വാർത്ത കേട്ട് ഞെട്ടിയത് സിദ്ധു മാത്രം;സ്നേഹചുംബനത്താൽ രോഹിതിനെ ഉണർത്താൻ ശ്രെമിച്ചു സുമിത്ര.കുടുംബവിളക്കിൽ കാത്തിരിപ്പുകളുടെ നാൾ.!! | Kudumbavilakk Latest Episode Malayalam
Kudumbavilakk LatestEpisodeMalayalam:രോഹിത്തിരികെജീവിതത്തിലേക്ക്.സുമിത്രയെയും രോഹിത്തിനെയും തമ്മിൽ പിരിക്കാൻ വേണ്ടി ജയിംസിന്റെ കൂട്ടുപിടിച്ച് സിദ്ധാർഥ് ഒരുക്കിയ കാർ അപകടത്തിൽ രോഹിത് വലിയ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്.നിസ്സാര പരിക്കുകൾ ഉള്ള സുമിത്ര രോഹിതിനോടൊപ്പം തന്നെ ആശുപത്രിയിൽ കഴിയുകയാണ്. രോഹിത്തിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി
വലിയ സർജറി ആവശ്യമായതിനാൽ ഉടനെ തന്നെ ആ സർജറി ചെയ്തത്കൊണ്ട് രോഹിത്തിനു ബോധം വന്നിട്ടുണ്ട്. ഇപ്പോൾ രോഹിത് അപകട നില തരണം ചെയ്തിട്ടുണ്ട്. ഈ വാർത്ത അറിഞ്ഞ എല്ലാവരും വളരെ സന്തോഷത്തിലാണ്.എന്നാൽ സിദ്ധാർഥ് മാത്രം ആകെ ടെൻഷനിൽ ആണ് രോഹിത് ജീവിതത്തിലേക്ക് തിരികെ വന്നാൽ സുമിത്രയും രോഹിതും പഴയതിലും സ്നേഹത്തോടെ ജീവിക്കുന്നത് താൻ കാണണമെന്ന് ഓർത്ത്. അത് മാത്രമല്ല ഇനി ഈ അപകടത്തിനു പിറകെ വരുന്ന പോലീസ് അന്വേഷണത്തെ
കുറിച്ചോർത്തും സിദ്ധാർഥ് ടെൻഷനിലാണ്. സുമിത്രയെയും രോഹിത്തിനെയും പിരിക്കാൻ വേണ്ടി ചെയ്ത അ പകടം ആണെങ്കിലും ഈ അപകടത്തിലൂടെ രോഹിതും സുമിത്രയും പഴയതിലും സ്നേഹത്തിലാവുന്നതായാ ണ് പരമ്പരയിൽ കാണാൻ കഴിയുന്നത്.രോഹിത്തിനു ഈ അവസ്ഥ വന്നതിൽ സുമിത്ര ആകെ വിഷമത്തിലാണ് സുമിത്ര രോഹിത്തിനെ ചേർത്തുനിർത്തി ചുംബിക്കുന്ന രംഗം പ്രേക്ഷകർക്ക് ഈ എപ്പിസോഡിൽ കാണാൻ കഴിയും. ഇരുവരുടെയും ആത്‍മബന്ധം ഒന്നുകൂടെ ദൃഡപെട്ടിരിക്കുകയാണ് എന്നാണ്
പ്രേക്ഷകർ പറയുന്നത്. പ്രേക്ഷകരുടെ ആഗ്രഹം പോലെ ഇനി പരമ്പരയിൽ കാണാൻ ഇരിക്കുന്നത് ഒരുവശത്ത് സിദ്ധുവിന്റെ തകർച്ചയും മറ്റൊരു വശത്ത് സുമിത്രയുടെയും രോഹിത്തിന്റെയും പ്രണയവുമാണ്. സിദ്ധാർഥ് പോലീസ് പിടിയിലാവണം എന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. തെറ്റുകൾ ചെയ്ത സിദ്ധാർഥ് എല്ലാത്തവണയും രക്ഷപെടുകയാണെന്നും ഇത്തവണ അത് നടക്കാൻ പാടില്ല വേദിക പോലും രോഹിത് രക്ഷപെട്ടത്തിൽ സന്തോഷിക്കുന്ന ഈ അവസരത്തിൽ സിദ്ധാർഥ് മാത്രം ഇങ്ങനെ ചിന്തിക്കുന്നതിന് അയാൾക്ക് തക്ക ശിക്ഷ കൊടുക്കണം എന്നാണ് പ്രേക്ഷകർ അഭിപ്രായപെടുന്നത്..