പൊന്നിൻ തിളക്കമുള്ള നിമിഷങ്ങൾ.!!ട്രെൻഡിങ് കപ്പിൾസ് റോബിനും പൊടിയും ജിപിയും ഗോപികയും കണ്ട് മുട്ടിയപ്പോൾ.!! | Dr Robin Radhakrishnan And Arati Podi With Gopika GP
Dr Robin Radhakrishnan And Arati Podi With Gopika GP: മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച താരങ്ങളിൽ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളത്തിൽ നാലാം സീസണിലാണ് താരം മത്സരിച്ചത്. ഇപ്പോൾ റോബിനും ആരതി പൊടിയും തമ്മിൽ വിവാഹത്തിനായി ഒരുങ്ങുകയാണ്. ഇരുവരുടെയും വിവാഹ
നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. ഇപ്പോൾ താരങ്ങളുടെതായി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് ഒരു റീൽ വീഡിയോ ആണ്. റോബിനെയും ആരതി പൊടിയേയും കൂടാതെ മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിന്റെ അവതാരകനായി എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത
ഗോവിന്ദ് പദ്മസൂര്യയും ഭാര്യ സീരിയൽ താരം കൂടിയായ ഗോപികയെയും കാണാം. ഇപ്പോൾ ഈ താരങ്ങളെ ഒരുമിച്ചു കണ്ട സന്തോഷത്തിൽ ആണ് ആരാധകർ. നിലവിൽ നിരവധി ആരാധകർ ഉള്ള താരമാണ് ജിപി എന്ന് വിളിപ്പേരുള്ള ഗോവിന്ദ് പദ്മസൂര്യ. സിനിമ മേഖലയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഗോപിക അനിലിനെ കുറിച്ച് പറഞ്ഞാൽ സാന്ത്വനം എന്ന സീരിയലിലെ എല്ലാം എല്ലാമായിരുന്നു ഗോപിക. അഞ്ജലി എന്ന കഥാപാത്രത്തിലൂടെ മിനി സ്ക്രീനിൽ നിറഞ്ഞു നിൽക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ ഈ
താരങ്ങളുടേതായി ഉള്ള പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സിന്റെ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ മലബാറിനെയും ഈ വിഡിയോയിൽ കാണാം.തുടർന്ന് താരങ്ങൾ ഒരുമിച്ച് ഫോട്ടോ എടുക്കുന്നതും കണ്ട് ആരാധകരും വലിയ സന്തോഷത്തിൽ ആണ്. കൊച്ചിയിലെ ഗ്രാൻഡ് ഹൈയറ്റ് ഹോട്ടലിൽ വെച്ചാണ് താരങ്ങൾ കണ്ട് മുട്ടിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കകം നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് കപ്പിൾസ് ആണ് റോബിനും ആരതിയും ജിപിയും ഗോപികയും എന്നാണ് ഒരു ആരാധകൻ പറയുന്നത്.