സൈബർ ആക്രമണങ്ങൾക്ക് വിട; ലേഡി ബിഗ്‌ബോസ്ന്റെ മാലാഖ ഫോട്ടോഷൂട്ട് ആരാധക ശ്രദ്ധ നേടുന്നു!! | Dilsha Prasannan photoshoot!!
Dilsha Prasannan photoshoot : സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തരംഗമായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ.ഡി ഫോർ ഡാൻസിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി ദിൽഷ എത്തുന്നത്. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിജയകരീടം ചൂടിയതും താരമായിരുന്നു. ഡാൻസിനേക്കാൾ തനിക്കിഷ്ടം അഭിനയമാണെന്ന് ദിൽഷ ഇതിനു
മുൻപ് പ്രേക്ഷകരോട് പറഞ്ഞിരുന്നു. ഏതാനും ചില പരമ്പരകളിലും താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. ഡാൻസർ, അഭിനയത്രി, മോഡൽ എന്നിങ്ങനെയെല്ലാം ആരാധകർക്ക് മുൻപിൽ നിറഞ്ഞു നിൽക്കുകയാണ് ദിൽഷ. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് തുറന്നുപറയാൻ താരം മടിക്കാറില്ല. ചിത്രത്തിനു താഴെയായി “അവൾ പറക്കുന്നു, അവളുടെ സ്വന്തം ചിറകുകൾ കൊണ്ട്”
എന്ന് ദിൽഷ ക്യാപ്ഷൻ എഴുതിയിരിക്കുന്നു. ബുർജ് ഖലീഫയിൽ നിന്നുമുള്ള ദിൽഷയുടെ ചിത്രങ്ങളാണ് ഇവ. ചിത്രത്തിന് താഴെയായി നിരവധി ആരാധകർ എയ്ഞ്ചൽ എന്ന് എഴുതിയിരിക്കുന്നു.ഒരു ഷോയുടെ ഭാഗമായാണ് ദിൽഷ ദുബായിൽ എത്തുന്നത്.തന്റെ കറുപ്പും ചുവപ്പും ചേർന്ന വസ്ത്രം അണിഞാണ് താരം ഫോട്ടോകൾ എടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം സുഹൃത്ത് ആര്യക്കൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഈ വീഡിയോക്കും വളരെയധികം
ജന സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഓണക്കാലത്ത് താരത്തിന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ റോബിൻ ദിൽഷയുടെ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ ഇത് നിരസിക്കുകയായിരുന്നു. ഇതിന്റെ പേരിൽ തങ്ങൾക്ക് നിരവധി സൈബർആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ദിൽഷയും കുടുംബവും പറയുന്നു.ആക്രമണങ്ങളെ എല്ലാം അതിജീവിച്ചുകൊണ്ട് തന്റെചിറകുകളുടെ ശക്തിയിൽ മുന്നോട്ട് തന്നെ പറന്നുകൊണ്ടിരിക്കുകയാണ് താരം