ചോറ് എത്ര കഴിച്ചാലും ഇനി തടി കൂടുമെന്ന് പേടിക്കയേ വേണ്ട .!!അരി തിളക്കുമ്പോൾ ഇത് ഒന്ന് ഇട്ടുകൊടുക്കൂ ;.!! | Cooking Tip

Always read the recipe first
Prep all ingredients before starting
Use sharp knives for safety
Taste as you cook
Don’t overcrowd the pan
Let meat rest after cooking
Cooking Tip: വീട്ടുജോലുകളിൽ ചെറുതും വലുതുമായ പലതരം ടിപ്പുകളും പരീക്ഷിച്ചു നോക്കുന്ന രീതികൾ മിക്ക വീട്ടമ്മമാർക്കും ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന ടിപ്പുകളിൽ ചിലതെങ്കിലും പാളി പോകുന്നത് ഒരു പതിവായിരിക്കും. എന്നാൽ 100% റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കിയാലോ. അടുക്കളയിലെ ഗ്രേറ്ററിന്റെ മൂർച്ച കുറവായി തോന്നുകയാണെങ്കിൽ അതിന്റെ മൂർച്ച ഒന്ന് കൂട്ടിയെടുക്കാനായി ഒന്നുകിൽ ഒരു സെറാമിക് പാത്രത്തിന്റെ അടപ്പ് അതിനു മുകളിലൂടെ ഉരച്ചു കൊടുക്കുകയോ, അതല്ലെങ്കിൽ ചെറിയ ഇടികല്ല് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുക്കുകയോ ചെയ്താൽ മാത്രം മതിയാകും.
ചോറ് വയ്ക്കുമ്പോൾ വളരെ പെട്ടെന്ന് വെന്തുകിട്ടാനും ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാനും ഒരു ടിപ്പ് പരീക്ഷിച്ചു നോക്കാം. അരി തിളപ്പിക്കാൻ ഇടുന്നതിനു മുൻപ് അരമണിക്കൂർ നേരം ഇളം ചൂടുള്ള വെള്ളത്തിൽ ഇട്ടു വയ്ക്കുക. വെള്ളം നല്ല രീതിയിൽ വെട്ടിത്തിളച്ച് തുടങ്ങിയതിനു ശേഷം എടുത്തുവച്ച അരി അതിലേക്ക് ചേർത്തു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചോറായി കിട്ടുന്നതാണ്. മാത്രവുമല്ല കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് ചോറ് അധികം കഴിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവാറുണ്ട്. ഈയൊരു പ്രശ്നത്തിന് പരിഹാരമായി ചോറ് വേവിക്കാനായി ഇടുമ്പോൾ ഒരു തുണിയിൽ അല്പം കരിഞ്ചീരകം കൂടി കിഴി കെട്ടി ഇട്ടു കൊടുത്താൽ മതിയാകും.
മഴക്കാലമായി കഴിഞ്ഞാൽ മാത്രമായിരിക്കും മിക്ക വീടുകളിലും കുടയുടെ ഉപയോഗം വരാറുള്ളത്. ഒരുപാട് ദിവസം ഉപയോഗിക്കാതെ വച്ചിരിക്കുന്ന കുടകൾ പെട്ടെന്നു തുറക്കുമ്പോൾ അതിന്റെ വില്ലുകൾ വളയുകയും തുറക്കാൻ പറ്റാത്ത അവസ്ഥ വരികയും ചെയ്യാറുണ്ട്. ഈ ഒരു പ്രശ്നം ഒഴിവാക്കാനായി കുട പൂർണ്ണമായും തുറന്ന ശേഷം അതിന്റെ വില്ലുകളിൽ അല്പം മെഴുകുതിരി തേച്ചു കൊടുത്താൽ മതിയാകും.
നമ്മുടെ നാട്ടിൽ മഴക്കാലത്ത് കറണ്ട് പോകുന്നത് ഒരു സ്ഥിരം പ്രശ്നമാണല്ലോ. ഈ സമയത്ത് പെട്ടെന്ന് മെഴുകുതിരി എടുത്ത് കത്തിച്ചു വയ്ക്കുമ്പോൾ അത് ആവശ്യത്തിന് കത്തുകയും ചെയ്യില്ല. ഈയൊരു പ്രശ്നം ഒഴിവാക്കാനായി മെഴുകുതിരി ഉപയോഗിക്കുന്നതിന് മുൻപ് ഒരു പാത്രത്തിൽ അല്പം വെള്ളവും ഉപ്പും ചാലിച്ച് മെഴുകുതിരി അതിലൊന്ന് തുടച്ചെടുത്ത ശേഷം ഉപയോഗിച്ച് നോക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Cooking Tip
Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!
ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ