ഞങ്ങൾ ഒരുമിച്ചുള്ള ഒരു ദിവസം.!! വീണ്ടും ജാസ്മിനും ഗബ്രിയും ഒന്നിച്ച് ഒരു യാത്ര, ഇരുവരും ബാംഗ്ലൂർ എത്തിയതിന്റെ രഹസ്യം തുറന്നുപറഞ്ഞ് താരങ്ങൾ.!! | Bigg Boss Jasmine And Gabri Trip
Bigg Boss Jasmine And Gabri Trip: ബിഗ് ബോസ് എന്ന ഷോയിലൂടെ ജീവിതം മാറിമറിഞ്ഞ ധാരാളം താരങ്ങൾ ഉണ്ട്. അതിൽ എടുത്തു പറയേണ്ട പേരാണ് ജാസ്മിൻന്റേത്. ഏറ്റവും അവസാനത്തെ ബിഗ് ബോസിന്റെ സീസൺ കഴിഞ്ഞതിന് പിന്നാലെ വലിയതോതിലുള്ള സൈബർ ആക്രമണം നേരിട്ട ഒരാൾ കൂടിയാണ് ജാസ്മിൻ. ഷോ സംപ്രേക്ഷണം ചെയ്ത കാലയളവ് മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ നിന്ന് വലിയ പിന്തുണയും അതുപോലെ നെഗറ്റീവ്
കമന്റുകളും താരത്തിന് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ തന്റെ ആരാധകരോടും ജീവിതത്തോടും ഉള്ള സത്യസന്ധത ഒന്നുകൊണ്ടുമാത്രം ജീവിതത്തിൽ പിടിച്ചു നിൽക്കുകയും പിന്നീട് മുന്നോട്ടുള്ള യാത്രകൾ കൂടുതൽ സന്തോഷത്തോടെ ചുവടുവെയ്ക്കുകയും ചെയ്ത വ്യക്തിയാണ് ജാസ്മിൻ
ജാസ്മിനും ഗബ്രിയും ഒന്നിച്ച് എത്തിയ വീഡിയോകൾക്കൊക്കെ വലിയ തരത്തിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ ഇവയ്ക്കൊക്കെ ശേഷവും തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് തെളിയിക്കുന്ന കുറച്ചധികം നല്ല മുഹൂർത്തങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ജാസ്മിന്റെ യൂട്യൂബ് ചാനലിലെ ഏറ്റവും പുതിയ വീഡിയോയിൽ ജാസ്മിനും ഗബ്രിയും പിന്നെ കുറെ സുഹൃത്തുക്കളും ഒന്നിച്ച് ബാംഗ്ലൂരിലേക്ക് ഒരു യാത്ര നടത്തിയതിന്റെ വിശേഷമാണ് പങ്കുവെച്ചിട്ടുള്ളത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ആദ്യമായി ബാംഗ്ലൂർ എത്തുന്നത് എന്നും എന്നാൽ അതിനുശേഷം പലപ്പോഴും ബാംഗ്ലൂർ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകൾ എടുക്കേണ്ടി വന്നെങ്കിലും
ഇവിടെ ഇറങ്ങുവാനുള്ള അവസരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഗബ്രി ജാസ്മിന്റെ ചാനലിലെ പുതിയ വീഡിയോ ആരംഭിക്കുന്നത്. വീഡിയോ തുടക്കം മുതൽ തന്നെ കൈകാര്യം ചെയ്യുന്നത് ഗബ്രിയാണ്. ഗബ്രിയെ കൂടാതെ സായി, റെസ്മിൻ എന്നിവരും ഇരുവർക്കും ഒപ്പമുണ്ട്. തങ്ങൾ ഒരു പ്രമോഷന്റെ ഭാഗമായാണ് ബാംഗ്ലൂരിലേക്ക് എത്തിയതെന്നും ഇരുവരും പറയുന്നുണ്ട്. അവിടുത്തെ കാലാവസ്ഥയും അന്തരീക്ഷവും ഒക്കെ തനിക്ക് ഒരുപാട് ഇഷ്ടമായി എന്നും മറ്റു വിശേഷങ്ങളും പറയുന്ന വീഡിയോയിൽ ഭക്ഷണവും തമാശകളും ഒക്കെ താരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.