ആരാധകരുമായി പുതിയ സന്തോഷം പങ്കുവെച്ച് പാടാത്ത പൈങ്കിളി താരം ഐശ്വര്യ ദേവി.!! ആശംസകളുമായി പ്രേക്ഷകർ | Aiswarya Devi new home

Whatsapp Stebin

Aiswarya Devi new home: ടെലിവിഷൻ പ്രക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി ഐശ്വര്യ ദേവി. ‘പാടാത്ത പൈങ്കിളി’ എന്ന ഹിറ്റ്‌ പരമ്പരയിലെ അവന്തികയായി സീരിയൽ പ്രേക്ഷകർക്ക് മുൻപിലെത്തുന്ന ഐശ്വര്യ ഇതിനോടകം തന്നെ മലയാളികളുടെ മനം കവർന്ന അഭിനേത്രിയാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ വിവാഹവിശേഷങ്ങൾ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ഒമാനിൽ ജോലിയുള്ള സിദ്ധാർത്താണ് ഐശ്വര്യയുടെ നല്ല പാതി. ഏപ്രിൽ പതിനേഴിനായിരുന്നു

ഐശ്വര്യയുടെ വിവാഹം. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ പുതിയ വിശേഷമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ആരാധകരെല്ലാം ഇപ്പോൾ താരത്തിന് ആശംസകൾ നേരുകയാണ്. പുതിയ വീട് കൂടുതൽ സന്തോഷവും ഐശ്വര്യവും നൽകട്ടെ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ആശംസിക്കുന്നത്.

കുട്ടിക്കാലം മുതലേ അഭിനയരംഗത്തുള്ള താരമാണ് ഐശ്വര്യ ദേവി. ദൂരദർശൻ പരമ്പരകളുടെ കാലത്ത് തന്നെ ഐശ്വര്യ ദേവി അഭിനയരംഗത്തുണ്ടായിരുന്നു. ഇപ്പോൾ ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവന്തിക എന്ന കഥാപാത്രമായെത്തുന്ന രണ്ടാമത്തെ നടിയാണ് താരം. ഐശ്വര്യക്ക് ആ റോളിൽ തിളങ്ങാൻ സാധിക്കുമോ എന്ന് ആദ്യമൊക്കെ പ്രേക്ഷകർക്ക് സംശയമുണ്ടായിരുന്നെങ്കിലും

പിന്നീട് അവന്തിക എന്ന കഥാപാത്രത്തിന്റെ ഹൈപ്പ് തന്നെ ഉയർത്തിയെടുക്കുകയായിരുന്നു താരം. ‘പാടാത്ത പൈങ്കിളി’ ആരാധകരെല്ലാം ഇപ്പോൾ അവരുടെ പ്രിയതാരത്തിന് ആശംസകൾ അറിയിക്കുകയാണ്. ഹണിമൂൺ കഴിഞ്ഞ വേളയിലാണ് ഐശ്വര്യയുടെ പുതിയ വീടിന്റെ പാലുകാച്ചൽ നടന്നത്. ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ആരാധകരും കണ്ടിരുന്നു. ടി വി ഷോകളിലും മറ്റും വരുമ്പോൾ ഐശ്വര്യയുടെ റിയൽ ലൈഫ് കൂടുതൽ അടുത്തറിയാറുള്ള പ്രേക്ഷകർക്ക് താരത്തെ ഏറെ ഇഷ്ടമാണ്.

Rate this post