വിവാഹത്തിനുപിന്നാലെ പുതിയ സന്തോഷ വാർത്ത .!! ആശംസകൾ നേർന്ന് ആരാധകർ.!! | Actress Aparna Das Happy News
Actress Aparna Das Happy News: ഇത്തവണത്തെ സൗത്ത് ഫിലിം പേർ അവാർഡുകൾ പ്രഖ്യാപിച്ച സന്തോഷത്തിലാണ് താരങ്ങൾ. നടൻ മമ്മൂട്ടിയെയാണ് മലയാളത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. ഇത്തവണത്തെ പ്രത്യേകത എന്തെന്ന് വെച്ചാൽ മലയാളത്തിലെ അവാർഡുകളിൽ നിന്നും
മാത്രമല്ല മലയാളികൾ സൗത്ത് ഫിലിം ഫെയർ അവാർഡിൽ തിളങ്ങിയത്. മലയാളികൾ മറ്റ് അന്യഭാഷ ചിത്രങ്ങളിലൂടെയും പുരസ്കാരം ഏറ്റുവാങ്ങി.ഇപ്പോൾ അത്തരത്തിൽ മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് തമിഴ് ചിത്രം ഡാഡ യിലൂടെ അപർണ്ണ ദാസ്. നിലവിൽ താരം വളരെ ചുരുക്കം
സിനിമകളിലാണ് അഭിനയമികവ് കാഴ്ച വെച്ചിട്ടുള്ളത്. എന്നാൽ താരം ചെയ്ത ചിത്രങ്ങളിലെല്ലാം അപർണ്ണക്ക് മികച്ച കഥാപാത്രങ്ങളെ തന്നെയാണ് ലഭിച്ചിട്ടുള്ളത്. താരത്തിന്റെ ആദ്യത്തെ ചിത്രം മനോഹരത്തിന് ശേഷം തമിഴ് സൂപ്പർസ്റ്റാർ വിജയോടൊപ്പം ബീസ്റ്റ് എന്ന ചിത്രത്തിൽ അവസരം ലഭിച്ചു.ആ ചിത്രത്തിലെ താരത്തിന്റെ പ്രകടനം കണ്ടതോടെ തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് നിരവധി അവസരങ്ങൾ ലഭിച്ചു. തമിഴിൽ നിന്ന് താരം രണ്ടാമത് ചെയ്ത ചിത്രമാണ് ഡാഡ ഇപ്പോൾ ആ ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച നടിക്ക് ലഭിക്കുന്ന അവാർഡ് നേടാൻ സാധിച്ചു. ഇപ്പോൾ തന്റെ ആദ്യം ഫിലിം ഫെയർ അവാർഡ് നേടാൻ
സാധിച്ച സന്തോഷത്തിൽ ആണ് താരം. അപർണ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.“ഇത് എന്റെ സ്വപന സാക്ഷാത്കാരമാണ്, ഡാഡ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. സിനിമയുടെ ടീമിനോട് ഒരുപാട് നന്ദിയുണ്ട്, കൂടാതെ സിനിമയിലേക്ക് അവസരം നൽകിയ കവിനും എന്റെ നന്ദി. എന്നെ നിരന്തരം സപ്പോർട്ട് ചെയ്യുന്നവർക്കും സ്നേഹിക്കുന്നവർക്കും സ്നേഹം” ഇങ്ങനെയാണ് തന്റെ സന്തോഷം പങ്കുവെച്ച് അപർണ്ണ ദാസ് കുറിച്ചത്. താരത്തിന്റെ പോസ്റ്റിലെ ചുവടെ നിരവധി താരങ്ങളും ആരാധകരും അഭിനന്ദനങ്ങളുമായി എത്തി. നടൻ അർജുൻ അശോകൻ കൺഗ്രാറ്റ്സ് എന്നാണ് കമന്റ് എഴുതിയത്.